ബസ് സമരം പിൻവലിച്ചു

0

കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോയിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ഇരക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വടകര – തൊട്ടില്‍പാലം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വരുന്ന പണിമുടക്ക് പിന്‍വലിച്ചു. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും കണ്ടക്ടര്‍ രാജേഷിന്റെ പേരില്‍ എടുത്ത കേസ് നടപടി അവസാനിപ്പിക്കുമെന്നും അനധികൃത സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വടകര ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍ന്നത്.