വയനാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ യോഗം പരിശോധിച്ചു. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.