അധ്യക്ഷന്‍: രാഹുലിനെ പിന്തുണച്ച് പ്രിയങ്ക

0

കോണ്‍ഗ്രസ് പ്രസിഡണ്ടായി ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി. ഇതോടെ രാഹുല്‍ ഗാന്ധി വീണ്ടും എഐസിസി അധ്യക്ഷനാവുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു.

പാര്‍ടി പ്രസിഡണ്ടാവാന്‍ കഴിവുള്ള നിരവധി പേര്‍ പാര്‍ടിയില്‍ ഉണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യ ടുമോറോ കണ്‍വര്‍സേഷന്‍സ് വിത്ത് നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ് എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ നിലപാട് വ്യക്തമാക്കുന്നത്. പാര്‍ടി പ്രസിഡണ്ട് എന്റെ ബോസ് ആയിരിക്കും. അദ്ദേഹം പറഞ്ഞാല്‍ ഉത്തര്‍പ്രദേശിന് പകരം ആന്‍ഡമാനിലും പ്രവര്‍ത്തിക്കും. പാര്‍ടിയുടെ ജനാധിപത്യവത്ക്കരണത്തില്‍ ഗാന്ധി കുടുംബം വിശ്വസിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.