നിലപാട് മാറ്റി സര്‍ക്കാര്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്ന നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ വിളി വിശദാംശങ്ങള്‍ വേണ്ട ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

സര്‍ക്കാര്‍ നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇങ്ങനെ വിവര ശേഖരണം നടത്തുന്നത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് മൗലികാവകാശ ലംഘനം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ വാദിച്ചത്.