പിഎസ് സി പരീക്ഷയില്‍ സമൂല മാറ്റം

0

സംസ്ഥാനത്തെ പിഎസ് സി പരീക്ഷയില്‍ സമൂല മാറ്റം പ്രഖ്യാപിച്ച് ചെയര്‍മാന്‍. ഇനി മുതല്‍ രണ്ട് ഘട്ടമായിരിക്കും പരീക്ഷകള്‍ നടത്തുക. ആദ്യ പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. രണ്ടാം പരീക്ഷയിലെ മാര്‍ക്കാണ് റാങ്കിംഗിന് മാനദണ്ഡമാവുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഡിസംബര്‍ മുതലാവും പുതിയ രീതി പ്രാവര്‍ത്തികമാക്കുക. ഇതോടെ പരീക്ഷാ ഫലം വൈകാതെ പ്രസിദ്ധീകരിക്കാനാവും. എല്‍ഡിസി പോലെ ലക്ഷങ്ങള്‍ അപേക്ഷിക്കുന്ന തസ്തികകള്‍ക്കാവും ആദ്യഘട്ടത്തില്‍ ഈ മാറ്റം കൊണ്ടുവരിക. കോവിഡ് മൂലം മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തുമെന്നും ചെയര്‍മാന്‍ അഡ്വ, സക്കീര്‍ പറഞ്ഞു.