മന്ത്രി കെ ടി ജലീലിന് കുരുക്കായി സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ മറുപടി. നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തിന് ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസിന് പ്രോട്ടോക്കോളിന്റെ മറുപടി. കസ്റ്റംസിന്റെ സമന്‍സിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
2019 മുതല്‍ ഇളവ് സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതോടെ കോണ്‍സുലേറ്റ് വഴി വന്ന ഖുറാന്‍ അടക്കമുള്ള സാധനങ്ങളാണ് താന്‍ വിതരണം ചെയ്തതെന്ന കെ ടി ജലീലിന്റെ വാദം പൊളിയുന്ന സാഹചര്യമാണ്. എന്‍ഐഎക്കുള്ള മറുപടിയും പ്രോട്ടോക്കോള്‍ വിഭാഗം ഉടന്‍ നല്‍കും.