HomeIndiaസ്ത്രീ സുരക്ഷക്കായി യുപിയില്‍ പുതിയ വകുപ്പ്

സ്ത്രീ സുരക്ഷക്കായി യുപിയില്‍ പുതിയ വകുപ്പ്

സംസ്ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി പുതിയ വകുപ്പ് രൂപീകരിക്കാന്‍ ഒരുങ്ങി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍.ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അടുത്തിടെയായി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാക്രമണങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലും ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാവുകയും സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ വകുപ്പുമായി മുന്നോട്ട് പോകാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും വകുപ്പിന്റെ തലവന്‍.

സംസ്ഥാനത്ത് നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസിലെ മുഴുവന്‍ വിഭാഗങ്ങളും പുതിയ വകുപ്പിന് കീഴിലാവും. 1090 ഹെല്‍പ്പ് ലൈനും ഇതിന് കീഴിലാക്കും.

Most Popular

Recent Comments