പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു.

0

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് അന്ത്യം. പത്മവിഭൂഷന്‍ പുരസ്‌ക്കാരം നല്‍കി രാജ്യം അദരിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുള്ള അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. ഹിന്ദുസ്ഥാനിയിലെ മേവാതി ഘരാന സമ്പ്രദായത്തിലെ പ്രതിഭയാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി സംഗീത വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സപ്തര്‍ഷി ചക്രവര്‍ത്തി, രമേശ് നാരായണന്‍ തുടങ്ങിയ പ്രമുഖര്‍ ശിഷ്യരാണ്.

തബല വാദകനായാണ് സംഗീത രംഗത്തേക്ക് ജസ് രാജ് കടന്നത്. പിന്നീടാണ് വായ്പ്പാട്ടിലേക്ക് എത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണം.

മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരു ആണെന്നും രാജ്യത്തിന്റെ സാംസ്‌ക്കാരിക ലോകത്തിന് തീരാനഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.