വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിലെ അഴിമതി പിണറായി വിജയന്റെ രണ്ടാം ലാവ്‌ലിന്‍ അഴിമതിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്‍വീനര്‍.
നഗ്നമായ പ്രോട്ടോക്കള്‍ ലംഘനമാണ് വിദേശ പണം സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഏറ്റവും വലിയ അഴിമതിയാണിത്. റീ ബില്‍ഡ് കേരളക്കായി നടത്തിയ യാത്രയിലാണ് അഴിമതിക്ക് തുടക്കമായത്.
ലാവ്‌ലിനില്‍ അഴിമതിക്ക് കൂട്ട് നിന്നത് ടെക്ക്‌നിക്കാലിയ ആണെങ്കില്‍ ലൈഫ് മിഷനില്‍ ഇത് യൂണിടാക്ക് കമ്പനിയാണ്. മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും ഇടപാട് അറിയാമായിരുന്നു. എട്ട് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും എ സി മൊയ്തീനും കമ്മീഷന്‍ കിട്ടിയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
എംപിമാരായ രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ അനില്‍ അക്കര, അനൂബ് ദേക്കബ്, കെ എസ് ഹംസ എന്നിവരും യുഡിഎഫ് സംഘത്തില്‍ ഉണ്ടായിരുന്നു.