നീറ്റ്, ജെഇഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് നടക്കുമെന്ന് സുപ്രീംകോടതി. കോവിഡ് ഇനിയും നീണ്ടേക്കാം. അതിനാല്‍ അതുവരെ പരീക്ഷ മാറ്റിവെക്കാനാകില്ല. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. പരീക്ഷ തിയതി സെപ്തംബര്‍ 15നാണ്. യോഗ്യരായവര്‍ക്ക് ഓഗസ്റ്റ് 23വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. www.nbe.edu.in എന്നതാണ് വിലാസം.




































