ജമ്മുകശ്മീരില്‍ 3 ജവാന്മാര്‍ക്ക് വീരമൃത്യു

0

ഭീകരാക്രമണത്തില്‍ മുന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ ബാരാമുള്ളയിലാണ് അക്രമണം. രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസുകാരനും ആണ് വീമൃത്യു വരിച്ചത്.

പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘച്ചിന് നേരെ അഞ്ചംഗ ഭീകരര്‍ അക്രമണം നടത്തുകയായിരുന്നു. ഒരാഴ്ചക്കിടെ മൂന്നാമത്തെ ആക്രമണമാണിത്. മേഖല അടച്ച് തിരച്ചില്‍ ആരംഭിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.