കോവിഡ് സംശയത്തില്‍ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ 24 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാകും ഇന്നു മുതല്‍ പ്രവര്‍ത്തിക്കുക.
മെഡിക്കല്‍ സൂപ്രണ്ട് അടക്കം മൂന്ന് ഡോക്ടര്‍മാരാണ് നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.