സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിക്കുന്ന സഭ ടിവി ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ചേരും. എന്നാല്‍ പ്രതിപക്ഷം പങ്കെടുക്കില്ല. സ്പീക്കര്‍ക്കെതിരെ അവിശ്വാസം നല്‍കിയതിനാലാണ് പ്രതിപക്ഷം പങ്കെടുക്കാത്തത്.
വിവിധ ചാനലുകളിലെ ടൈം സ്ലോട്ടുകള്‍ വാങ്ങിയാവും പ്രക്ഷേപണം. ഒടിടി പ്ലാറ്റ്‌ഫോമും ഉണ്ടാകും. സ്വകാര്യ കമ്പനിയെ ടെണ്ടര്‍ വിളിക്കാതെ ഒടിടിക്കായി തെരഞ്ഞെടുത്തത് വിവാദമായിരുന്നു.