കോടതി ഉത്തരവ് പ്രകാരം തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ പള്ളിക്കായി നിരന്തരം തര്‍ക്കത്തിലായിരുന്നു. ഹൈക്കോടതി ഇത്തരവിന്റെ അടിസ്ഥാനത്തിലാണ് പള്ളി ഏറ്റെടുത്തത്.
ഏറ്റെടുക്കുന്നത് തടയാന്‍ തയ്യാറായി പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ സഭയുടെ മൂന്ന് ബിഷപ്പുമാര്‍ അടക്കമുള്ളവരേും പുരോഹിതരേയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കിയാണ് നടപടി. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് നടപടി പൂര്‍ത്തിയാക്കിയത്. പള്ളി ഏറ്റെടുക്കാന്‍ കോടതി അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെയാണ് നടപടി.
സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കല്‍. പുലര്‍ച്ചെ ചോറ്റാനിക്കര പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടായിരുന്നു നടപടി. സംസ്ഥാന സര്‍ക്കാരിന് പള്ളി ഏറ്റെടുക്കാന്‍ പറ്റില്ലെങ്കില്‍ കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കും എന്ന് കോടതി പറഞ്ഞിരുന്നു.