ഒലി വിളിച്ചു, നേപ്പാളുമായി ചര്‍ച്ചകള്‍ തുടങ്ങും

0

സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ. ഒട്ടേറെ വിദേശ നേതാക്കള്‍ വിളിച്ചെങ്കിലും ഒലിയുടെ വിളി പ്രത്യേകതയായി.

നേപ്പാള്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഭൂപടം വരച്ചതോടെ മുറിഞ്ഞതാണ് അവരുമായുള്ള സൗഹൃദം. ഇതിന് ശേഷം ിരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം കുറവായിരുന്നു. ഒലിയുടെ വിളിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴി തുറന്നു. 11 മിനിറ്റ് നീണ്ട സംസാരത്തില്‍ അതിര്‍ത്തി വിഷയമായില്ലെങ്കിലും ചര്‍ച്ച തുടങ്ങാന്‍ ധാരണയായി.

ഇന്ത്യയുമായി ഉഭയ കക്ഷി സഹകരണമാണ് നേപ്പാള്‍ ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും മന്ത്രാലയം അറിയിച്ചു.