തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

0

തൃശൂര്‍  ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ശനിയാഴ്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
തൃശൂർ കോർപറേഷൻ 24ാം ഡിവിഷൻ, ഡിവിഷൻ 13ാം ഡിവിഷൻ: കിഴക്കുമ്പാട്ടുകര മുഴുവനായും.
കൂടാതെ വിവിധ ഡിവിഷനുകളിലെ താഴെ പറയുന്ന റോഡുകളും കടകളും അടച്ചിടണം.

1. കിഴക്കേ കോട്ട മുതൽ പറവട്ടാനി ചുങ്കം വരെ (14ാം ഡിവിഷൻ, പറവട്ടാനി)
2. കിഴക്കേ കോട്ട മുതൽ പെൻഷൻ മൂല വരെ. ഡിവിഷൻ 13-കിഴക്കുമ്പാട്ടുകരയും ഡിവിഷൻ 12 ചെമ്പുക്കാവും
3. പെൻഷൻ മൂല മുതൽ നല്ലൻകരകെട്ട് വരെ (ഡിവിഷൻ 13 കിഴക്കുമ്പാട്ടുകരയും ഡിവിഷൻ 11 ഗാന്ധിനഗറും)
4. എ) കിഴക്കേ കോട്ട മുതൽ ഫാത്തിമ നഗർ വരെ ബി) ടി.ബി ഹോസ്പിറ്റൽ സി) റിലയൻസ് സൂപ്പർ മാർക്കറ്റ്
5. മയിലിപ്പാടം മുതൽ ഫാത്തിമ നഗർ വരെ (ഡിവിഷൻ 12 ചെമ്പുക്കാവ്)

തോളൂർ ഗ്രാമപഞ്ചായത്ത്: 12ാം വാർഡ്
പാവറട്ടി ഗ്രാമപഞ്ചായത്ത്: ഒമ്പതാം വാർഡ്
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഒന്ന്, 18 വാർഡുകൾ: ഒന്ന്, 18 വാർഡുകൾ (എ: വാർഡ് ഒന്നിൽ കരിയന്നൂർ ബസ് സ്‌റ്റോപ്പ് മുതൽ കരിയന്നൂർ അമ്പലപ്പാട്ട് വഴി എരുമപ്പെട്ടി പഞ്ചായത്ത് അതിർത്തി വരെയുള്ള പ്രദേശം. ബി) കുണ്ടുപ്പറമ്പ് കരിയന്നൂർ റോഡ് മുഴുവനും ഉൾപ്പെടുന്ന പ്രദേശം. സി) സർവീസ് സ്‌റ്റേഷൻ റോഡ് ഉൾപ്പെടുന്ന പ്രദേശം. ഡി) വാർഡ് 18 മുഴുവനും.

കോലഴി ഗ്രാമപഞ്ചായത്ത്: 14, 15 വാർഡുകൾ
കൊടകര ഗ്രാമപഞ്ചായത്ത്: 14ാം വാർഡ്
തൃക്കൂർ ഗ്രാമപഞ്ചായത്ത്: അഞ്ച്, 13 വാർഡുകൾ
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: 12ാം വാർഡ്
പുത്തൻചിറ ഗ്രാമപഞ്ചായത്ത്: 14ാം വാർഡ്
മണലൂർ ഗ്രാമപഞ്ചായത്ത്: 13, 14 വാർഡ്
ചാലക്കുടി നഗരസഭ: അഞ്ചാം ഡിവിഷൻ

രോഗസാധ്യത കുറഞ്ഞതിനെ തുടർന്ന് താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. പാറളം ഗ്രാമപഞ്ചായത്ത്: ഒന്ന്, എട്ട്, ഒമ്പത്, 12 വാർഡുകൾ. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത്: 11ാം വാർഡ്. കാറളം ഗ്രാമപഞ്ചായത്ത്: നാലാം വാർഡ്. മതിലകം ഗ്രാമപഞ്ചായത്ത്: പത്താം വാർഡ്. മുരിയാട് ഗ്രാമപഞ്ചായത്ത്: 16ാം വാർഡിൽ ആനന്ദപുരം വില്ലേജിൽ വരുന്ന ഭാഗം. പൂത്തൂർ ഗ്രാമപഞ്ചായത്ത്: 12, 13 വാർഡുകൾ. ഇരിങ്ങാലക്കുട നഗരസഭ: 16, 19, 20 വാർഡുകൾ.