വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി

0

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി. ഇന്ന് മുതല്‍ വിരമിച്ചതായി കരുതണം എന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പോസ്റ്റ് ചെയ്തത്. ഇന്‍സറ്റഗ്രാമിലാണ് പോസ്റ്റ്.

ഇത്രയും കാലം നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് 39 കാരനായ ധോണി വിരമിക്കുന്നത്.