അമല ആശുപത്രി സന്ദർശിച്ചിട്ടുളളവർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)) കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലായ് 22, 23 തീയതികൾ മുതൽ ഇതുവരെ അമല ആശുപത്രി സന്ദര്‍ശിച്ചവരാണ് അറിയിക്കേണ്ടത്. ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് നടപടി. അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
കൺട്രോൾ റൂം നമ്പറുകൾ 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 , 9400066927, 9400066928, 9400066929