വി ടി ബല്‍റാം മികച്ച എംഎല്‍എ

0

രാജ്യത്തെ മികച്ച എംഎല്‍എമാരില്‍ വി ടി ബല്‍റാമും. ഏഷ്യാ പോസ്റ്റ് നടത്തിയ സര്‍വേയിലാണ് തൃത്താല എംഎല്‍എ ഇടം പിടിച്ചത്. 50 പേരുടെ പട്ടികയാണ് ഏഷ്യാ പോസ്റ്റ് പുറത്തിറക്കിയത്. കേരളത്തില്‍ നിന്ന് വി ടി ബല്‍റാം മാത്രമാണ് പട്ടികയില്‍ ഉള്ളത്.

ഇന്ത്യയിലെ ആകെ 3958 എംഎല്‍എ മാറില്‍ നിന്ന് 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി ടി ബല്‍റാം. പ്രവര്‍ത്തന ശൈലി, ജനപ്രീതി, പ്രതിബദ്ധത, സാമൂഹ്യ ഇടപെടല്‍, എംഎല്‍എ ഫണ്ട് ഉപയോഗം, ജനങ്ങളിലെ സ്വാധീനം, പ്രതിഛായ തുടങ്ങിയ. ഘടകങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു തെരഞ്ഞെടുപ്പ്.