സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി. ചെങ്കോട്ടയില്‍ സ്വാതന്ത്യദിന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നു. നമ്മുടെ യുദ്ധ വിമാനങ്ങളില്‍ ആകാശത്തെ തൊടുന്നവരായി മാറിയിരിക്കുകയാണ് രാജ്യത്തെ സ്ത്രീകളെന്നും പ്രധാനമന്ത്രി പറഞ്ഞു.