HomeKeralaതൃശൂര്‍ ജില്ലയില്‍ 16 ക്യാമ്പുകൾ

തൃശൂര്‍ ജില്ലയില്‍ 16 ക്യാമ്പുകൾ

തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി മൂലം തുറന്ന ക്യാമ്പുകൾ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ 16 ആയി കുറഞ്ഞു. വ്യാഴാഴ്ച 21 ക്യാമ്പുകൾ പിരിച്ചുവിട്ടു. കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ വില്ലേജിൽ ഒരു പുതിയ ക്യാമ്പ് തുടങ്ങി. ചാലക്കുടി താലൂക്കിലെ മുഴുവൻ ക്യാമ്പുകളും അവസാനിപ്പിച്ചു. ജില്ലയിൽ ആകെ 16 ക്യാമ്പുകളിൽ 89 കുടുംബങ്ങളിലെ 272 പേർ കഴിയുന്നു. ഇതിൽ 130 സ്ത്രീകളും 106 പുരുഷൻമാരും 36 കുട്ടികളുമുണ്ട്.

കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ വില്ലേജിലെ കുരുവിലശ്ശേരി ഹോളി ഗ്രേസ് സ്‌കൂളിലാണ് പുതിയ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ഇതുൾപ്പെടെ കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പ്, 10 കുടുംബങ്ങൾ, ആകെ 28 പേർ. തൃശൂർ താലൂക്കിൽ ഏഴ് ക്യാമ്പുകളിലായി 56 കുടുംബങ്ങൾ, 172 പേർ. മുകുന്ദപുരം താലൂക്കിൽ നാല് ക്യാമ്പ്, 12 കുടുംബങ്ങൾ, 38 പേർ. ചാവക്കാട് താലൂക്കിൽ മൂന്ന് ക്യാമ്പുകൾ, 11 കുടുംബങ്ങൾ, 34 പേർ എന്നിങ്ങനെയാണുള്ളത്. ഇവയിൽ മുതിർന്ന പൗരൻമാരായ 10 പേരും ഭിന്നശേഷിക്കാരായ രണ്ട് പേരും ക്വാറൻൈറനിൽ കഴിയുന്ന ഒരാളും ഉൾപ്പെടും.

ചാലക്കുടിയിൽ ആഗസ്റ്റ് ഏഴ് മുതൽ എട്ട് കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ ഉണ്ടായിരുന്നത്. മേലൂർ പഞ്ചായത്ത് ഡിവൈൻ സെന്റർ ഇംഗ്ലീഷ്, ഡിവൈൻ സെന്റർ മലയാളം, പരിയാരം പഞ്ചായത്ത് കമ്യുണിറ്റി ഹാൾ, ജി എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് അവസാനമായി  തുടർന്നിരുന്നത്. വെള്ളം കയറിയ പ്രദേശങ്ങൾ സാധാരണ നിലയിലായതിനെത്തുടർന്നാണ് താലൂക്കിലെ മുഴുവൻ ക്യാമ്പുകളും അവസാനിപ്പിച്ചത്.

Most Popular

Recent Comments