മുഖ്യമന്ത്രിയുടെ പരിശോധനഫലം നെഗറ്റീവ്

0

മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടേയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. കോവിഡ് സംശയത്തെ തുടര്‍ന്ന് ഇരുവരും സ്വയം നിയന്ത്രണത്തിലാണ്. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ എന്നിവരുടെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ടി ജലീല്‍ എന്നിവരും നിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാന അപകട സമയത്താണ് ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം കലക്ടറും എസ്പിയുമായി ചര്‍ച്ച നടത്തിയത്. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.