മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ഓഫീസിലുള്ളവര്‍ മാധ്യമങ്ങളോട് നന്നായി പെരുമാറണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൗഹാര്‍ദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ഇതു സംബന്ധിച്ച് പൊതുനിര്‍ദേശം നല്‍കും.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാന്യമല്ലാത്ത രീതിയില്‍ പി എം മനോജ് പോസ്റ്റിട്ടോ എന്ന് പരിശോധിക്കും. മനോജ് അടക്കം മാധ്യമ പ്രവര്‍ത്തകരും മറ്റെല്ലാവരും സ്വയം നിയന്ത്രണത്തിന് തയ്യാറാകണം. പാര്‍ട്ടി അംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാന്യമായി ഇടപെടണം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും കോടിയേരി പറഞ്ഞു.