രാജ്യത്തെ പ്രശസ്ത ഗായകനായ എസ് പി ബാലസുബ്രഹ്മണ്യന്റെ ആരോഗ്യ നില ആശങ്കയില്‍. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായ എസ്പിബിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രിയോടെ നില ഗുരുതരമായതോടെയാണ് അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റിയത്.