മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ സബ് കലക്ടര്‍, അസി. കലക്ടര്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചു. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടും ചികിത്സയിലാണ്.
കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്കും കോവിഡുണ്ട്. ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീമിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഗണ്‍മാനില്‍ നിന്നാണ് എസ്പിക്ക് രോഗം ബാധിച്ചത്. എസ്പിയുമായി പലവട്ടം യോഗങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചത്.