ഇസ്രായേലുമായി കരാര്‍ ഒപ്പിട്ട് യുഎഇ

0

അറബ് മേഖലയില്‍ ചരിത്രം തീര്‍ത്ത് യുഎഇ. ഇസ്രായേലുമായി യുഎഇ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ചരിത്രപരമായ ഈ നീക്കം.

യുഎഇയും ഇസ്രായേലും തമ്മില്‍ പരസ്പര ഉഭയകക്ഷി സഹകരണത്തിന് ധാരണയായിട്ടുണ്ട്. കരാര്‍ ഒപ്പിട്ടതോടെ പലസ്തീന്റെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ടെലിഫോണിലൂടെ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടത്. ഫോണിലൂടെയാണ് കരാര്‍ നടപടികളും പൂര്‍ത്തിയായതും.

പശ്ചിമേഷ്യയിലെ മറ്റ് ചില രാജ്യങ്ങളും ഇസ്രായേലുമായി കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് വലിയ മുന്നേറ്റമാണ്. ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കള്‍ തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലേര്‍പ്പെട്ടതായി ട്രംപ് ട്വീറ്റ് ചെയ്തു.