ആദായ നികുതി പിരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമം ആക്കുന്നതിനുള്ള പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
സുതാര്യപിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടി ക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതാണ് പുതിയ പരിഷ്‌ക്കരണം. ഫേസ് ലസ് ഇ അസസ്‌മെന്റ് സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്.