മൂന്നാറിലെ തേയില തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം പെട്ടിമുടി ദുരനന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ടവരെ സഹായിക്കാന്‍ കണ്ണന്‍ദേവന്‍ ടീ കമ്പനി തയ്യാറാവണം. ലയങ്ങളുടെ പൊതുപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധയുണ്ടാകും. ഇവിടേക്കുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കും. എന്നാല്‍ ദുരന്തത്തില്‍ പ്രഖ്യാപിച്ച സഹായധനം കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. ഒറ്റപ്പെട്ടു പോയവരെ സഹായിക്കും. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.