HomeKeralaഗവര്‍ണറും മുഖ്യമന്ത്രിയും രാജമലയിലേയ്ക്ക്

ഗവര്‍ണറും മുഖ്യമന്ത്രിയും രാജമലയിലേയ്ക്ക്

മൂന്നാര്‍ രാജമല പെട്ടിമുടിയിലെ ദുരന്ത ഭൂമി സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നാറിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ക്കൊപ്പം ഉണ്ട്. ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം രാജമലയിലേക്ക് യാത്രയായി. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുമെന്നാണ് കരുതുന്നത്.

പെട്ടിമുടിയിലെ സന്ദര്‍ശനവും വിലയിരുത്തലും കഴിഞ്ഞാല്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. കരിപ്പൂര്‍ വിമാന ദുരന്തം കഴിഞ്ഞ ഉടന്‍ അവിടെ സന്ദര്‍ശിച്ച മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കാത്തത് ഏറെ വിവാദമായിരുന്നു. നഷ്ടപരിഹാരത്തിലെ വ്യത്യാസവും ചര്‍ച്ചയായി.

Most Popular

Recent Comments