ബംഗളുരു അക്രമത്തില്‍ ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് കര്‍ണാടക മന്ത്രി സി ടി രവി, ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശിനെ മാതൃകയാക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഉണ്ടായ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്നാണ് യുപി സര്‍ക്കാര്‍ ഈടാക്കിയത്.
അക്രമത്തില്‍ സംശമുണ്ട്. നാലായിരത്തിലധികം പേരാണ് പെട്ടെന്ന് ഒത്തു ചേര്‍ന്നത്. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും, കല്ലുകളും വ്യാപകമായി ഉപയോഗിച്ചു. മുന്നൂറിലധികം വാഹനങ്ങളാണ് നശിപ്പിച്ചത്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് എന്നാണ് സംശയിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാലേ സ്ഥിരീകരണം ആകൂവെന്നും മന്ത്രി പറഞ്ഞു.