സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ കോപ്പികള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാരും റെഡ് ക്രെസെന്റും യൂണിട്ടാക്കും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ കരാറുകള്‍ അടക്കമുള്ള മുഴുവന്‍ രേഖകളും പുറത്ത് വിടണം. അതിന്റെ കോപ്പി തനിക്ക് നല്‍കണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.