സംസ്ഥാനത്ത് 1212 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 880 രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 51 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്ന് 5 മരണം സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശി ഷംസുദീന്‍( 53), തിരുവനന്തപുരം സ്വദേശി കനകരാജ് (50), എറണാകുളം സ്വദേശി മറിംയകുട്ടി(77), കോട്ടയം സ്വദേശി ടി പി ദാസപ്പന്‍(55), കാസര്‍കോട് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചത്. നേരത്തെ മരിച്ച ഇടുക്കി സ്വദേശി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിതനും(55) കോവിഡ് സ്ഥിരീകരിച്ചു.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -266
കൊല്ലം -5
കോട്ടയം -76
പത്തനംതിട്ട -19
ഇടുക്കി -42
ആലപ്പുഴ -118
എറണാകുളം -121
മലപ്പുറം -261
പാലക്കാട് -81
തൃശൂര്‍ -19
കണ്ണൂര്‍-31
വയനാട് -12
കോഴിക്കോട് -93
കാസര്‍കോട് -68