HomeKeralaമുഖ്യമന്ത്രി സമനില തെറ്റിയ നിലയില്‍

മുഖ്യമന്ത്രി സമനില തെറ്റിയ നിലയില്‍

മുഖ്യമന്ത്രി സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മുഖ്യമന്ത്രി   കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പ്രത്യേകിച്ച് പ്രതിപക്ഷ നേതാവായ എന്നെയും അപഹസിക്കുന്നുണ്ട്. അദ്ദേഹത്തിന്റ മാനസിക നിലയില്‍ പ്രശ്‌നമുണ്ട്.

ദിവസവും വൈകീട്ട് ടി വി ചാനലുകളിരുന്ന് വാചകമടിച്ചത് കൊണ്ട് മാത്രം  കൊറോണയെ നിയന്ത്രിക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കൊള്ളകളെല്ലാം കയ്യോടെ പിടിക്കപ്പെട്ടു. സ്പ്രിംഗ്‌ളര് മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചു കൊടുക്കാനുള്ള ലൈഫ് പദ്ധതി വരെയുള്ള തട്ടിപ്പുകളെല്ലാം  പുറത്ത് വന്നിരിക്കുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധം സ്വര്‍ണ്ണക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ  ഓഫീസ് താവളമാക്കിയ വിവരം പുറത്ത് വന്നിരിക്കുന്നു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പന്‍െഡ് ചെയ്യേണ്ടി വന്നു.  സ്വര്‍ണ്ണക്കടത്തുകാരിക്ക് മുഖ്യമന്ത്രിയുമായും ബന്ധമുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ പറയുന്നു. അപ്പോള്‍ മുഖ്യമന്ത്രിക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികം. അതാണ് അദ്ദേഹം മാധ്യമങ്ങളുടെയും എന്റെയും മേല്‍ കുതിര കയറുന്നതിനുള്ള കാരണം.

നേരിട്ടുള്ള ആക്രമണത്തിന് പുറമേ മാധ്യമങ്ങളെ ശരിപ്പെടുത്താന്‍ മുഖ്യമന്ത്രി തന്റെ സൈബര്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. വിമര്‍ശിക്കുന്നവരെ മാത്രമല്ല വാര്‍ത്ത  സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പോലും ഹീനമായ തരത്തിലാണ്  വേട്ടയാടുന്നത്. എന്താ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലേ. തിരുവായ്ക് എതിര്‍ വാ ഇല്ലാത്ത നാടാണോ ഇത്.

കേരളത്തില്‍ ഇത് എപ്പോഴെങ്കിലും  സംഭവിച്ചിട്ടുള്ള കാര്യമാണോ?  ഏതെങ്കിലും മുഖ്യമന്ത്രിമാരോട് ചോദ്യം ചോദിച്ചതിന് അദ്ദേഹവും പാര്‍ട്ടിയും മാധ്യമ   പ്രവര്‍ത്തകരെ വേട്ടയാടിയിട്ടുണ്ടോ.  മറ്റു  മുഖ്യമന്ത്രിമാര്‍  ആരെങ്കിലും  സൈബര്‍  ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടോ?

 വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും തേജോവധം ചെയ്യുന്ന സംസ്്കാര ശൂന്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇത് കേരളത്തിന് അപമാനമാണ്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് സി പി എം പഠിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തില്‍ സഹിഷ്ണുത അനിവാര്യ എതിര്‍ത്ത് സംസാരിക്കാനുള്ളത് സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവവായു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് സി പി എം  ഇവിടെ മാത്രമായി ഒതുങ്ങിപ്പോയത്.

രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ച് കൊലപ്പെടുത്തുന്ന  പോലെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ  ഉപയോഗിച്ച് തേജോവധം ചെയ്ത് നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സി  എമ്മിന്റെ മറുപടിയാണ് സൈബര്‍ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരേ ആക്രമിക്കാനുള്ള  ലൈസന്‍സ്. അത്  സംവാദം മാത്രമായി കാണാന്‍ കഴിയില്ല. വനിതാമാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുള്ള സൈബര്‍ ആക്രമം തെറിയഭിഷേകം ഇവയൊക്കെ എങ്ങിനെ   സംവാദമാകും

വനിതാ മാധ്യമ പ്രവര്‍ത്തകരെ മ്‌ളേഛമായി സൈബര് ഗുണ്ടകള്‍ ആക്രിച്ചതിനെപ്പററി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സംശയം ആരോഗ്യപരമായ സംവാദമല്ലേ അതെന്ന്. ഇങ്ങനെ സംശയിക്കുന്ന മുഖ്യമന്ത്രി  ഈ ഹീന പ്രവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.   കേരള രാഷ്ട്രീയത്തില്‍ ക്രിമനല്‍ വല്‍ക്കരണം ആരംഭിച്ചത് പിണറായി വിജയനാണ്. എതിരാളികളെ വകവരുത്തി  പാരമ്പര്യമുള്ള പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിരകയറുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ സൈബര്‍ സഖാക്കള്‍ ചിത്രവധം നടത്തുകയാണ്.

 അമേരിക്കയില്‍ ട്രംപും, ന്യുഡല്‍ഹിയില്‍ മോദിയും ചെയ്യുന്ന  കാര്യം തിരുവനന്തപുരത്തിരുന്ന് പിണറായി വിജയന്‍ചെയ്യുകയാണെന്നൂം ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments