ബംഗളുരുവില്‍ എസ് ഡിപിഐ നേതാവ് പിടിയില്‍

0

ബംഗളുരുവില്‍ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളില്‍ എസ് ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്തു. എസ് ഡിപിഐ ബംഗളുരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്‌സൂദിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി എസ് ഡിപിഐ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

നഗരത്തില്‍ പൊലീസിന്റെ വ്യാപക പരിശോധന നടക്കുകയാണെന്ന് പൊലീസ് കമീഷണര്‍ അറിയിച്ചു. അക്രമത്തില്‍ നേരിട്ട് നാലായിരത്തില്‍ അധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും പേരെ ഒരു രാത്രി കൊണ്ട് സംഘടിപ്പിച്ചതല്ല. അതിനര്‍ഥം അക്രമം നടത്താന്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. എസ് ഡിപിഐ അടക്കമുള്ള തീവ്ര മുസ്ലീം സംഘടനകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും കമീഷണര്‍ പറഞ്ഞു.

എസ് ഡിപിഐ പോലുള്ള തീവ്ര മുസ്ലീം സംഘടനകള്‍ ആദ്യമായല്ല സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന മന്ത്രി സി ടി രവി പറഞ്ഞു.