ഇന്ത്യയെന്ന ആശയത്തെ മനസിലാക്കാൻ പോലും കഴിയാത്തയാളുകൾക്ക് അത് സംരക്ഷിക്കാനാകില്ലെന്ന് വി.ടി. ബലറാം എം.എൽ.എ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ തൃക്കോവിൽവട്ടം ബ്ലോക്ക് പര്യടനത്തിന്റെ സമാപന സമ്മേളനം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എം.എം. നസീർ, അഞ്ചൽ സോമൻ, സൈമൺ അലക്സ്, മേരീദാസൻ, പി. ശുചീന്ദ്രൻ, നിസാമുദ്ദീൻ, ഇ. ആസാദ് എന്നിവർ സംസാരിച്ചു.