HomeKeralaAlappuzhaആലപ്പുഴയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ഇതരസംസ്ഥാന തൊഴിലാളി

ആലപ്പുഴയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ഇതരസംസ്ഥാന തൊഴിലാളി

വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ഇതര സംസ്ഥാന തൊഴിലാളി. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന് പോയ പെൺകുട്ടി ഉടൻ തന്നെ നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപെട്ടു. പെൺകുട്ടിയുടെ ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കൈയ്യോടെ പിടികൂടി പൊലീസിനെ ഏൽപ്പിചു. മാവേലിക്കര തട്ടാരമ്പലത്തിലാണ് സംഭവം നടന്നത്. ഇവിടെ അടുത്തുള്ള സ്ഥലത്ത് നിർമാണ ജോലി ചെയ്യുന്നതിനായി വന്നതാണ് പ്രതിയെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്.

Most Popular

Recent Comments