HomeKeralaAlappuzhaതീരവാസികൾക്ക് നഷ്ടപരിഹാരം നൽകണം: ചെന്നിത്തല

തീരവാസികൾക്ക് നഷ്ടപരിഹാരം നൽകണം: ചെന്നിത്തല

കടലാക്രമണവും കാറ്റും നാശം വിതയ്ക്കുന്ന തീരപ്രദേശം കടുത്ത ഭീതിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കടൽക്ഷോഭ മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ഭീഷണിയും ലോക്ഡൗണും മൂലം ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാനും കഴിയുന്നില്ല. മത്സ്യബന്ധനം നടക്കാത്തതിനാൽ തീരം വറുതിയിലാണ്.
വീടുകളിൽ വെള്ളം കയറി. പാചകം ചെയ്യാൻ പോലും കഴിയുന്നില്ല.
കേരളത്തിന്റെ മറ്റു തീരപ്രദേശങ്ങളും സമാനമായ അവസ്ഥയിലാണ്. തീര റോഡുകൾ കടലെടുത്തു കഴിഞ്ഞു. വീടുകളും കടകളും തകർന്നു.
കടൽ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ്‌ കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. തീരനിവാസികൾക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകാനും വീടുകൾ വാസയോഗ്യമാക്കാനും സർക്കാർ ഉടൻ നടപടി എടുക്കണം.
കടൽഭിത്തി നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.
പാകം ചെയ്ത ഭക്ഷണപ്പൊതികൾ അടക്കം തീരനിവാസികൾക്ക് എത്തിച്ചു നൽകണം. കാരുണ്യവും ആശ്വാസവും പകർന്നു നൽകി കടലിന്റെ മക്കളെ നാം കൂടെ നിർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരങ്ങളാണ് സന്ദർശിച്ചത്

Most Popular

Recent Comments