സൗമ്യയെ മാലാഖ ആയാണ് കാണുന്നതെന്ന് ഇസ്രയേല്‍

0

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ ആക്രമമണത്തിൻ്റെ ഇരയാണ് സൗമ്യ. സൗമ്യയുടെ കുടുംബത്തോടൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. തുടര്‍ന്ന് സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടേയും ഇസ്രായേലിൻ്റേയും പതാക അടങ്ങിയ ബാഡ്ജ് അദ്ദേഹം കൈമാറി.