സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് അനാദരവ്: പി സി ജോര്‍ജ്

0

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് പി സി ജോര്‍ജ്. മൃതദേഹത്തെ മാന്യമായി സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ചെല്ലാത്തത് അവഗണനയാണ്.

തീവ്രവാദ സംഘടനകളെ എതിര്‍ത്ത് പറയാന്‍ പോലും സംസ്ഥാനം ഭരിക്കുന്നവര്‍ തയ്യാറായില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കൊണ്ടല്ല. സൗമ്യയുടെ കുടുംബത്തിന് സഹായം നല്‍കാത്തതില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.