അപ്പോത്തിക്കിരി പദ്ധതിയുമായി ബേപ്പൂര്‍ എംഎല്‍എ

0

കൊവിഡും ലോക്ക്ഡൗണും മൂലം കോഴിക്കോട് ആശുപത്രികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസവുമായി ബേപ്പൂര്‍ നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി ചികിത്സ ഉറപ്പിക്കാനായി അപ്പോത്തിക്കിരി എന്ന പദ്ധതിയാണ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.

ചികിത്സ ആവശ്യമായവരെ നേരിട്ട് കാണും. അതിനായി ഡോക്ടര്‍മാരും നഴ്‌സും മിനി ഫാര്‍മസിയും തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍#ക്ക് വേണ്ടി മിനി ലാബും സജ്ജമാക്കിയിട്ടുണ്ട്.

കൊവിഡ് രോഗികള്‍ കൂടിയതോടെ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നുവര്‍ക്കും ലോക്ക്ഡൗണില്‍ ആശുപത്രികളിലെത്താന്‍ കഴിയാത്തവര്‍ക്കുമായുള്ള സൗകര്യമാണ് അപ്പോത്തിക്കിരി എന്ന പദ്ധതിയിലൂടെ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതെന്ന് റിയാസ് പറഞ്ഞു. ബേപ്പൂര്‍ നിയജോകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമായ നമ്മുടെ ബേപ്പൂര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശയം.