മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തില്‍ മരണം 26 ആയി. ഇന്ന് 11 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് ഈ കണക്ക്. ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജ, വിജില, കുട്ടിരാജ്, മണികണ്ഠന്‍, ദീപക്ക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.