കരിപ്പൂരില്‍ വിമാനാപകടം; രണ്ടായി പിളര്‍ന്നു

0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി താഴത്തേക്ക് വീണു. വീഴ്ചയില്‍ വിമാനം രണ്ടായി പിളര്‍ന്നു. രണ്ടു കുട്ടികളും പൈലറ്റും മരിച്ചതായാണ് വിവരം. 167 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

റണ്‍വേയില്‍ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ട് പോയാണ് തെന്നിമാറി താഴത്തേക്ക് പതിച്ചതെന്നാണ് വിവരം. നല്ല മഴയത്താണ് വിമാനം ലാന്റ് ചെയ്തത്.

മംഗലാപുരത്ത് നടന്നതിന് സമാനമായ അപകടമാണ് ഉണ്ടായത്. യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്കും മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്കും പരിക്കേറ്റവരെ കൊണ്ടുപോകുന്നുണ്ട്.