പൊലീസിന് കൂടുതല്‍ ചുമതലകള്‍, ഇനി നടപടി ശക്തം

0

കണ്ടെയിന്‍മെന്റ് സോണുകള്‍ കണ്ടെത്തല്‍ ഇനി പൊലീസിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഉത്തരവാദിത്തം. ആവശ്യമായ നടപടികള്‍ എടുക്കണം. കണ്ടെയിന്‍മെന്‌റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്ത് പൊലീസ് നടപടികള്‍ കര്‍ശനമാക്കും.

ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് കര്‍ശനമായി തടയും.ഇതില്‍ പൊലീസിന് പൂര്‍ണ ചുമതല നല്‍കി. സമ്പര്‍ക്ക വിലക്കിന്റെ കാര്യത്തിലും പൊലീസിന് ഉത്തരവാദിത്തം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുന്ന പ്രവണത കാണുന്നു. ഇത്തരക്കാരെ പൊലീസ് കണ്ടെത്തും. രോഗബാധയുള്ളവരുടെ കോണ്ടാക്ട് കണ്ടെത്തലും പൊലീസിന്റെ ചുമതല. ഇതിനായി എസ്‌ഐയുടെ നേതൃത്വത്തില്‍ ടീം ഉണ്ടാക്കും. സംസ്ഥാന ഏകോപന ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറയ്ക്ക്.