ഒ. രാജഗോപാലിൻ്റെ ഉപവാസം നാളെ 

0
സ്വർണ്ണക്കടത്തു കേസിൻ്റെ  ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്  ബിജെപി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി  ഒ.രാജഗോപാൽ എം.എൽ.എ  ശനിയാഴ്ച ഉപവാസമിരിക്കും.  BJP സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്  ഉപവാസം . രാവിലെ 10 മണിക്ക്  ദേശീയ ജനറൽ സെക്രട്ടറി  ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോൺഫറൻസിലൂടെ ഉപവാസം ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

ഉപവാസ സമരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച്  വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വെർച്വൽ റാലി നടക്കും . വെർച്വൽ റാലി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

ആഗസ്ത് 2 ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ ഡൽഹിയിലെ വസതിയിൽ ഉപവാസം അനുഷ്ഠിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു രണ്ടാം തീയതിയിലെ  ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ്റെ ഉപവാസ സമരത്തിൻ്റെ സമാപനത്തിന് രണ്ടാം തീയതി വൈകിട്ട് കൊല്ലം ജില്ലയുടെ വെർച്വൽ റാലി നടക്കും.