മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കുരുക്കായി മൊഴി. സ്വര്‍കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് മൊഴി. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേതാണ് മൊഴി. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്ന് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള ബാങ്കിലാണ് ലോക്കര്‍ തുറന്നത്. ഇവിടെ നിന്നാണ് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തത്.
ഇതോടെ ശിവശങ്കറിന്റെ മേല്‍ കുരുക്ക് മുറുകയാണ്. സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ശിവശങ്കറിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.