1310 പുതിയ രോഗികള്‍

0

സംസ്ഥാനത്ത് 1,310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 36 പേരുടെ ഉറവിടം വ്യക്തമല്ല. ഒന്നര ദിവസത്തെ കണക്കാണിത്. ഇന്നലെ ഉച്ചക്ക് ശേഷമുള്ള കണക്ക് കൂടി ഇന്നത്തെ ലിസ്റ്റില്‍ കൂട്ടിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷം 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നത്തെ രോഗികളില്‍ 48 പേര്‍ വിദേശത്ത് നിന്നും 54 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 864 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. തൃശൂര്‍ ജില്ലയിലെ 4 കെഎസ്ഇ ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാരനും എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് മൂന്ന് മരണമുണ്ട്. എറണാകുളം ജില്ലയിലെ ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിലെ രുഗ്മിണി (56) എന്നിവരാണ് മരിച്ചത്.  ഇതോടെ മരണം 73 ആയി.

14 പുതിയ ഹോട്ട്സ്പോട്ടുകള്‍

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -498

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പവര്‍ – 1292

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 320
കൊല്ലം -53
കോട്ടയം -89
പത്തനംതിട്ട -130
ഇടുക്കി -59

ആലപ്പുഴ -35
എറണാകുളം -132
മലപ്പുറം -75
പാലക്കാട് –
തൃശൂര്‍ -60

കണ്ണൂര്‍-14
വയനാട് -124
കോഴിക്കോട് -84
കാസര്‍കോട് -52