ആര്‍എസ്എസുകാരന്‍; ആരോപണം ശരിയെന്ന് എസ്ആര്‍പി

0

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് പ്രവര്‍ത്തകനും ശിക്ഷകും ആയിരുന്നെന്ന് ജന്മഭൂമി. രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല കായംകുളത്ത് ശാഖ നടത്തിപ്പിന്റെ ചുമതലക്കാരനുമായിരുന്നു.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതലയായിരുന്നു എസ്ആര്‍പിക്ക്. സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയോട് അടുക്കുകയായിരുന്നുവെന്നും ജന്മഭൂമി ലേഖനത്തില്‍ പി ശ്രീകുമാര്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലുള്ളിലെ സര്‍സംഘചാലക് ആണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ലേഖനം വന്നിരുന്നു. രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്‌നേഹിച്ചിരുന്നു. കോടിയേരി പറഞ്ഞതിനാല്‍ ചെന്നിത്തല തല കുമ്പിടേണ്ടതില്ല. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ കൊല്ലത്ത് ആര്‍എസ്എസ് ശാഖയിലെ സ്വയം സേവകനായിരുന്നു.

16 വയസ്സിന് മുന്‍പ് താന്‍ ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നുവെന്നും എസ്ആര്‍പി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ ഉയരുന്ന സമയത്ത് മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ഉണ്ടയില്ലാ വെടിയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കോടിയേരിയുടെ ലേഖനം എന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. സിപിഎമ്മുകാര്‍ ഇത്തരം നുണപ്രചാരണം നടത്തുന്നത് പതിവാണെന്നും തനിക്കെതിരെയും ഇതൊക്കെ നടത്തിയെന്നും ബല്‍റാം പറഞ്ഞു.

യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുള്ള
സിപിഎമ്മിന്റെ തന്ത്രം മാത്രമാണ് ലേഖനമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക് കൂട്ടല്‍. അതിനാല്‍ ഇതിന് പിന്നാലെ പോകാതെ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.