ലോകത്ത് കോവിഡ് മരണം 6.75 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന. ആകെ രോഗ ബാധിതരുടെ എണ്ണം 1.75 കോടിയോളമായി. 1,74,49,000. രോഗികള്‍ കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നതാണ് ആശ്വാസം. ഇതുവരെ 1.09 ലക്ഷത്തില്‍ അധികം പേര്‍ രോഗമുക്തരായി.
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 16 ലക്ഷം കടന്നിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കോവിഡ് ശമന വഴിയിലാണ്. കേരളത്തില്‍ അല്ലാതെ എവിടെയും സാമൂഹ്യ വ്യാപനവും ഉണ്ടായിട്ടില്ല.