സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഉച്ചക്ക് ശേഷമുള്ള കണക്ക് ലഭിച്ചിട്ടില്ല. ഇന്ന് 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്ന് രണ്ട് മരണമുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.
ഇന്നത്തെ രോഗികളില്‍ 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് . ഇവരില്‍ 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്നവര്‍ 31 ഉം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 40 ഉം ആണ്. ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ട്. 37 പേര്‍ക്കാണ് ഇന്ന് രോഗം.
ഇന്നത്തെ രോഗികള്‍
തൃശൂര്‍ -83
തിരുവനന്തപുരം -70
പത്തനംതിട്ട -59
ആലപ്പുഴ -55
കോഴിക്കോട് -42
കണ്ണൂര്‍ – 39
എറണാകുളം -34
മലപ്പുറം -32
കോട്ടയം – 29
കാസര്‍കോട് – 28
കൊല്ലം -22
ഇടുക്കി -6
പാലക്കാട് -4
വയനാട് -3