HomeKeralaസര്‍ക്കാര്‍ പൂര്‍ണ പരാജയം

സര്‍ക്കാര്‍ പൂര്‍ണ പരാജയം

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍  പൂര്‍ണ പരാജയമെന്ന് യുഡിഎഫ് യോഗം. കഴിഞ്ഞ ആറു മാസവും യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും യു.ഡി.എഫ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി  പങ്കെടുത്തു. യു.ഡി.എഫ് ഒറ്റക്കെട്ടായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചു. സര്‍ക്കാരിന് പൂര്‍ണ്ണമായി പിന്തുണയും സഹകരണവും നല്‍കി.

സര്‍ക്കാര്‍ Plan A, Plan B, Plan C എന്ന് കൊട്ടി ഘോഷിച്ച് അവതരിപ്പിച്ച എല്ലാ പ്ലാനുകളും ഇപ്പോള്‍ പരാജയപ്പെട്ട് ഉപ്പേക്ഷിക്കപ്പെട്ട സ്ഥിതിയില്‍ ആയി.

തുടക്കം മുതല്‍ പരിമതികളെക്കുറിച്ചാണ് കേള്‍ക്കുന്നത്.  കേരളം പതിറ്റാണ്ടായി നേടിയെടുത്ത ആരോഗ്യ രംഗത്തെ ശക്തി നല്‍കുന്ന അടിത്തറ ഉപയോഗിച്ച് രോഗത്തെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയേണ്ടതായിരുന്നു.

മൂന്ന് കാരണങ്ങളാണ് രോഗപ്രതിരോധം പാളിയതില്‍ സംഭവിച്ചത്.

1.  ടെസ്റ്റിംഗിലെ അപര്യാപ്തത.  കേരളം ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്ത് മാത്രമാണ്.
2. ടെസ്റ്റ് റിസള്‍ട്ട് നല്‍കുന്നതിലെ താമസം. ഏഴ് ദിവസം വരെ  കാലതാമസം ഇതിനുണ്ടാവുന്നു.

3.  Dataയ്ക്ക് സുതാരയതയില്ല. ഡാറ്റ മാനുപ്പുലേറ്റ് ചെയ്യുന്നു എന്ന പരാതി വ്യപകമായി ഉണ്ട്.

ഇതെല്ലാം രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു എന്നാണ് വിദഗ്ധന്മാര്‍ പറയുന്നത്.

സര്‍ക്കാര്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണ് എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

Plan A, Plan B, Plan C എന്നിങ്ങനെ പ്‌ളാനുകള്‍ ഉണ്ടെന്ന്  Government പറഞ്ഞു.

Plan A പരിശോധിക്കാം.  പ്രവാസികള്‍ വന്നാല്‍ സ്വീകരിക്കാനും, ക്വാറന്റെയ്ന്‍ ചെയ്യാനും, isolate ചെയ്യാനും, treat ചെയ്യാനും ഉള്ള സംവിധാനങ്ങള്‍ ഒരുക്കും എന്നാണ് പറഞ്ഞത്.  രണ്ടര ലക്ഷം ബെഡ്ഡുകള്‍ റെഡി എന്നായിരുന്നു പറഞ്ഞത്. അത് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയില്ല. ഏതാനും ഫ്‌ളൈറ്റുകള്‍ വന്നപ്പോള്‍ തന്നെ നമ്മുടെ സംവിധാനം താറുമാറായി.  Institutional Quarantine എന്നത്  Home Quarantine ആയി, പിന്നീടത് Room Quarantaine ആയി. അങ്ങനെ പ്‌ളാന്‍ എ പരാജയപ്പെട്ടു.

Plan B, സമൂഹ വ്യാപനം ഉണ്ടാകുന്നതിനു മുന്‍പ് Hospital സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.

ഏറ്റവും കുറഞ്ഞത് 5000 വെന്റിലേറ്ററുകള്‍ എങ്കിലും വേണം എന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി, അവരുടെ ചികിത്സാനിരക്ക് നിശ്ചയിച്ച് Guidelines ഇറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടുത്ത ദിവസങ്ങളിലാണ് അത് ചെയ്തത്. ആദ്യമേ ചെയ്യേണ്ടത് അവസാനമാണ്  ചെയ്തത്.

Plan C -യില്‍  Covid First Line Treatment Centres എല്ലാ തദ്ദേശസ്വയം ഭരണ പ്രദേശങ്ങളിലും തുടങ്ങും എന്നതായിരുന്നു. തിരുവനന്തപുരം ജില്ല ഉദാഹരണമായി എടുക്കാം. ഒരു കോര്‍പ്പറെഷന്‍, 4 മുന്‍സിപാലിറ്റികള്‍, 75 പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് 80 തദ്ദേശ ഭരണ പ്രദേശങ്ങള്‍ ആണുള്ളത്.  ഇതില്‍ Covid First Line Treatment Centres തുടങ്ങിയത് 20 സ്ഥലത്ത് മാത്രം.

ഇത് ഇന്നലെ തിരുവനന്തപുരം കളക്ടര്‍ ഇറക്കിയ ഉത്തരവാണ്. ചീഫ് സെക്രട്ടറി തല സമിതിയുടെ നിര്‍ദ്ദേശപ്രകാരം ആണ് ഇത് ഇറക്കിയിട്ടുള്ളത്. ഇതില്‍ പറയുന്നത് കോവിഡ് രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാം എന്നാണ്.

ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അതിനെ അനുകൂലിക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ ഇത് വരെയുള്ള വീമ്പു പറച്ചിലൊന്നും നടപ്പായില്ല എന്നാണ്  ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.  Institutional Quarantaine, പിന്നീട്  Home Quarantine ലും , അവസാനം Room Quarantaine ലും എത്തിയത് പോലെയായി ചികിത്സയുടെ കാര്യവും.

ആദ്യം പറഞ്ഞു ആശുപത്രികളില്‍ ചികിത്സ. അതിനു ശേഷം പറഞ്ഞു, Covid First Line Treatment Centre കളില്‍ ചികിത്സ. അത് ഇപ്പോള്‍  വീട്ടില്‍ തന്നെയുള്ള ചികിത്സയില്‍ എത്തി.

ഇത് തെളിയിക്കുന്നത് ഈ സര്‍ക്കാരിന്റെ Plan A, Plan B, Plan C എല്ലാം പൊളിഞ്ഞു എന്നാണ്. അതാണ് പൂര്‍ണ്ണ പരാജയം എന്ന് ഞാന്‍ പറഞ്ഞത്.

ഈ സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകള്‍ക്കും ഒരു പ്രത്യേക സ്വഭാവം ഉണ്ട്. അതില്‍ എല്ലാം, ജനങ്ങള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറയും. സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് മാത്രം പറയില്ല.

ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ അതിനുള്ള സംവിധാനം കുറ്റമറ്റ രീതിയില്‍ ഒരുക്കണം. അവര്‍ക്ക് ചികിത്സ ഉറപ്പാക്കണം. അതിന് സംവിധാനം വേണം.

ഇത് സംബന്ധിച്ച  ഉത്തരവ്  തന്നെ നോക്കുക. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ വീട്ടില്‍ കഴിയണം. മുറിയില്‍ ടോയിലെറ്റ് ഉണ്ടാകണം. അവര്‍ പുറത്ത് ഇറങ്ങി നടക്കുന്നില്ല എന്ന് വാര്‍ഡ് തല സമിതി ഉറപ്പ് വരുത്തണം.. ഇതെല്ലാം പറയുന്നുണ്ട്.

പക്ഷെ ഈ രോഗികളുടെ രോഗാവസ്ഥ ആര് പരിശോധിക്കും എന്ന് പറയുന്നില്ല. അതിനുള്ള ഉത്തരവാദിത്തം ആര്‍ക്കെന്നും പറയുന്നില്ല. വീടു വീടാന്തരം കയറി പരിശോധിക്കണ്ട കാര്യമാണ്. ആര് monitor ചെയ്യുമെന്നും പറയുന്നില്ല.

ചുരുക്കം പറഞ്ഞാല്‍,
രോഗം വരാതെ സൂക്ഷിക്കണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കാണ്,
രോഗം പടരാതെ നോക്കണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കാണ്,
രോഗം വന്നാല്‍ സ്വന്തം വീട്ടില്‍ ചികിത്സിക്കേണ്ടതും ജനങ്ങള്‍ തന്നെ ആണ്.

അപ്പോള്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തന്ന് കൊണ്ടെയിരുക്കും.

ജനങ്ങള്‍ അത് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കും

ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് എതിരെ നടപടി എടുക്കും.
ഇപ്പോള്‍ ആകെ നടക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ്. അത് മാത്രം പോരല്ലോ?

ഇത് ഒരു ആരോഗ്യ  പ്രശ്‌നമായിട്ടല്ല, ഒരു ക്രമസമാധാന പ്രശ്‌നമായിട്ടാണ് ഈ  സര്‍ക്കാര്‍ കാണുന്നത്.

This Government is treating a health crisis as a law and order crisis.

അത് തന്നെയാണ് കോവിഡ് പ്രതിരോധത്തില്‍ ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെടാനുള്ള പ്രധാന കാരണം.

അത് പോലെ വലിയ പ്രയാസം ജനങ്ങള്‍ അനുഭവിക്കുന്നു. ദാരിദ്ര്യം, പട്ടിണി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ. അപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്
സഹായം ഉണ്ടാവുന്നില്ല. തൊഴിലാളികളും സാധാരണക്കാരും കര്‍ഷകരും, മത്സ്യത്തൊഴിലാളികള്‍, ഓട്ടോറിക്ഷാക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും വലിയ പ്രതിസന്ധി നേരിടുന്നു. അയ്യായിരം രൂപ അവര്‍ക്ക് നേരിട്ട് നല്‍കണമെന്ന് ഞങ്ങള്‍ തുടക്കം മുതല്‍ പറയുന്നു. ഇത് വരെ സര്‍ക്കാര്‍ ആരംഭിച്ചില്ല. ഇതാണ് സന്ദര്‍ഭം. അല്ലെങ്കില്‍ തന്നെ കര്‍്കകിടക മാസത്തില്‍ ദുരിതം വര്‍ദ്ധിക്കും. അതിന്റെ കൂടെ കോവിഡും വെള്ളപ്പൊക്കവും കൂടിയായപ്പോള്‍ ദുരിതം വല്ലാതെയായി. അതിനാല്‍ നേരിട്ടുള്ള സാമ്പത്തിക സഹായത്തിന് സര്‍ക്കാര്‍ ഇന്ന തന്നെ തീരുമാനമെടുക്കണം.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി വ്യാപകമാണ്. അതിന് പരിഹാരമുണ്ടാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. അടുത്ത മാസങ്ങളില്‍ രോഗവ്യാപനം ഇനിയും കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഉത്തരാവദിത്തങ്ങളില്‍ നിന്ന് ഒഴിയാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പോസിറ്റീവ് ആയ വിമര്‍ശനമായി ഇത് എടുത്താല്‍ മതിയാവും.

Most Popular

Recent Comments